Latest NewsNewsIndia

രജൗരി ഭീകരാക്രമണം: ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു, മരണസംഖ്യ നാലായി

ഇന്നലെ വൈകിട്ട് രജൗരി സെക്ടറിലെ താനമന്ദയിൽ മേഖലയിൽ വച്ചാണ് ഭീകരാക്രമണം നടന്നത്

ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ വച്ച് നടന്ന ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇതോടെ, വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. രണ്ട് സൈനികർ ചികിത്സയിലാണ്. ഇന്നലെയാണ് രജൗരിയിൽ വെച്ച് സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ 3 സൈനികർ വീരമൃത്യു വരിച്ചിരുന്നു.

ഇന്നലെ വൈകിട്ട് രജൗരി സെക്ടറിലെ താനമന്ദയിൽ മേഖലയിൽ വച്ചാണ് ഭീകരാക്രമണം നടന്നത്. സൈനികരുമായി പോകുന്ന രണ്ട് വാഹനങ്ങൾക്ക് നേരെ ഭീകരർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ 48 രാഷ്ട്രീയ റൈഫിളിന് കീഴിലുള്ള മേഖലയിൽ ഇന്നലെ തന്നെ പ്രത്യാക്രമണം ആരംഭിച്ചതായി സൈന്യം അറിയിച്ചു.

Also Read: ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കോവളത്തെത്തിച്ചു; മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യം പകർത്തി; യുവാവും പെണ്‍സുഹൃത്തും അറസ്റ്റിൽ

ഭീകരാക്രമണത്തെ തുടർന്ന് രജൗരി മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ശക്തമായ പ്രത്യാക്രമണം തന്നെയാണ് ഇന്ത്യൻ സൈന്യം നടത്തിയത്. സുരൻകോട്ട് ജനറൽ ഏരിയ, പൂഞ്ചിലെ ബഫ്ലിയാസ് മേഖലകളിലാണ് സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷൻ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button