വെള്ളത്തിനായി ഓഫീസുകളിലും മറ്റിടങ്ങളിലും വ്യാപകമായി കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് വാട്ടര്‍ കാന്‍. പ്യൂരിഫൈ ചെയ്ത നല്ല ശുദ്ധമായ വെള്ളമെന്ന് കരുതി ആ വെള്ളം കുടിക്കുകയും ചെയ്യുന്നു. വെള്ളം നല്ലതാണെങ്കിലും അത് സൂക്ഷിക്കുന്ന കാനോ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
Read Also: പ്രാഗ് സര്‍വ്വകലാശാലയിലെ വെടിവെയ്പ്പ്:14 പേര്‍ കൊല്ലപ്പെട്ടു, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
കുപ്പിയില്‍ നിറയ്ക്കുന്ന വെള്ളം സൂക്ഷിച്ചുവെക്കുന്ന കാന്‍ ചിലപ്പോള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. 20 ലിറ്റര്‍ വാട്ടര്‍ കാനുകളില്‍ നിന്ന് ഇനി വെള്ളമെടുക്കാന്‍ ഒരുങ്ങും മുന്‍പ് ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.
പ്ലാസ്റ്റിക് കാനുകള്‍ അധികവും ബാധിക്കുന്നത് ദഹന വ്യവസ്ഥയെയാണ്. ഹോര്‍മോണ്‍ വ്യതിയാനവും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കാന്‍സര്‍, പോലുള്ളവയ്ക്കും ഇത് വഴിവെക്കും പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു.
പ്ലാസ്റ്റിക് വാട്ടര്‍ കാനുകള്‍ സൂര്യപ്രകാശമേറ്റാല്‍ പ്രശ്‌നം ഗുരുതമാക്കുന്നു. സൂര്യപ്രകാശമേല്‍ക്കുന്നതോടെ ഡയോക്‌സിന്‍ എന്ന ഹാനികരമായ വിഷവസ്തു പുറത്തുവിടും. ഇത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്ലാസ്റ്റിക് കാനുകളില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം കുടിക്കുന്നത് കരള്‍ കാന്‍സറിനും പുരുഷന്മാരില്‍ ബീജങ്ങളുടെ കൗണ്ട് കുറയുന്നതിനും കാരണമാകും.
Post Your Comments