ഡൽഹി: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ സര്‍വ്വകലാശാലയിലുണ്ടായ വെടിവെപ്പില്‍ അനുശോചനമറിയിച്ച് ഇന്ത്യ. 14 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിന്റെ വാര്‍ത്തയില്‍ ദുഃഖമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു.
‘പ്രാഗിലെ ചാള്‍സ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെയ്പ്പിന്റെ വാര്‍ത്തയില്‍ ദുഖമുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,’ എസ് ജയശങ്കര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വ്യാഴാഴ്ച പ്രാഗിലെ ചാള്‍സ് യൂണിവേഴ്സിറ്റിയിലെത്തിയ 24കാരനായ വിദ്യാര്‍ത്ഥിയാണ് കൂട്ടക്കൊല നടത്തിയത്. സ്വന്തം പിതാവിനെ വെടിവെച്ച് കൊന്ന ശേഷമാണ് യുവാവ് യൂണിവേഴ്‌സിറ്റിയിലെത്തി വെടിയുതിര്‍ത്തത്. പിന്നീട് ഇയാള്‍ ജീവനൊടുക്കി. വെടിവെപ്പില്‍ 25 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തിന്റെ ചരിത്രം കണ്ട ഏറ്റവും വലിയ വെടിവെപ്പാണ് ചാള്‍സ് യൂണിവേഴ്സിറ്റിയില്‍ നടന്നത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാന്‍ ചെക്ക് സര്‍ക്കാര്‍ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments