ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിച്ച് ഇന്ത്യ. തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എത്തില്ലായെന്ന് അറിയിച്ചതോടെയാണ് മാക്രോണിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ക്ഷണം സ്വീകരിച്ച് ചടങ്ങിലെത്തിയാല്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ എത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോണ്‍. 1980ല്‍ വാലി ജിസ്ഗാര്‍ഡ്, 1998ല്‍ ജാക്ക്സ് ഷിരാഗ്, 2008ല്‍ നിക്കോളാസ് സര്‍ക്കോസി. 2016ല്‍ ഫ്രാന്‍സിസ് ഹോളന്‍ഡെ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ച ഫ്രഞ്ച് പ്രസിഡന്റുമാര്‍. ജി-20 ഉച്ചകോടിയുടെ ഭാഗമായി മാക്രോണ്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയില്‍ എത്തിയിരുന്നു.
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സുദൃഢമായ സുഹൃദ് ബന്ധമാണുള്ളത്. ജൂലായില്‍ നടന്ന ഫ്രാന്‍സിന്റെ ബാസ്റ്റില്‍ ഡേ പരേഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി. ചടങ്ങില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഫ്രഞ്ച് ആര്‍മിക്കൊപ്പം പരേഡ് ചെയ്തിരുന്നു.
Post Your Comments