IdukkiNattuvarthaLatest NewsKeralaNews

‘ഇനിയും മുളലാത്തി എടുത്ത് പ്രയോഗിക്കാനാണ് തീരുമാനമെങ്കിൽ പെൻഷൻ വാങ്ങില്ല’: വെല്ലുവിളിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഇടുക്കി: പൊലീസിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സമരം ചെയ്യുന്നവരെ മുളകൊണ്ടുള്ള ലാത്തി കൊണ്ടടിച്ചാൽ പെൻഷൻ വാങ്ങില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിച്ചു. വണ്ടിപ്പെരിയാറിൽ യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

‘പൊലീസ് ഏമാന്മാർ വീട്ടിൽ പോയി പൊലീസ് മാന്വൽ വായിച്ച് പഠിക്കണം. പൊലീസ് മാന്വലിൽ നിന്ന് മുളലാത്തി എടുത്തുകളഞ്ഞിട്ട് കാലങ്ങളായി. എന്നിട്ടും ഈ മുളവടി എവിടുന്നാണ് കിട്ടിയതെന്നറിയണം. ഇനിയും മുളലാത്തി എടുത്ത് പ്രയോഗിക്കാനാണ് തീരുമാനമെങ്കിൽ പെൻഷൻ വാങ്ങില്ല’ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

ഹലാൽ സർട്ടിഫിക്കറ്റുള്ള ഭക്ഷണ ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിലും നിരോധിക്കും: എംഎൽഎ നിതേഷ് റാണെ

ആറുവയസുകാരിയുടെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ നേതാവിനെ കോടതി വെറുതെ വിട്ട സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നാരോപിച്ചാണ്, ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിനിടെ ഡിവൈഎഫ്ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും പൊലീസ് ലാത്തിവീശുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button