വയനാട്: നീലഗിരി പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്ന് തോട്ടം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഗൂഡല്ലൂര്‍ സ്വദേശിനികളായ ചിത്ര, ദുര്‍ഗ, വള്ളിയമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് പുലി ഇവരെ ആക്രമിച്ചത്. പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിയെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ച് രംഗത്തെത്തി.
അതേസമയം, വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നീരീക്ഷണത്തില്‍ കഴിയുകയാണ്. മുഖത്തേറ്റ ആഴത്തിലുള്ള മുറിവ് വെല്ലുവിളിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റതായാണ് സൂചന. പത്ത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്.
Post Your Comments