Latest NewsKerala

കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് സുരേഷ് ഗോപി വിഷയത്തിൽ ശ്രദ്ധേയയായ മാധ്യമ പ്രവർത്തക ഷിദ ജഗത്തിന്

കണ്ണൂർ: തലശ്ശേരി പ്രസ് ഫോറം ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് മീഡയവൺ കോഴിക്കോട് ബ്യൂറോ സെപ്ഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗത്തിന് ലഭിച്ചു.

ജീവനിൽ കൊതിയില്ലേ, പാളം കടക്കുന്ന അഭ്യാസങ്ങൾ’ എന്ന വാർത്തയാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.

25-ന് 12-ന് തലശ്ശേരി ലയൺസ് ക്ലബ് ഹാളിൽ മാധ്യമപ്രവർത്തകരുടെ കുടുംബസംഗമത്തിൽ മുൻമന്ത്രി ഇ.പി. ജയരാജൻ പുരസ്കാരം സമ്മാനിക്കും. അതേസമയം സുരേഷ് ഗോപി തോളിൽ തൊട്ട വിവാദ സംഭവത്തിൽ പരാതി നൽകിയ മാധ്യമ പ്രവർത്തകയാണ് ഷിദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button