KottayamNattuvarthaLatest NewsKeralaNews

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ര​ണ്ടു​പേ​ർ പിടിയിൽ

ക​ടു​ത്തു​രു​ത്തി പൂ​ഴി​ക്കോ​ല്‍ ല​ക്ഷം​വീ​ട് കോ​ള​നി കൊ​ടും​ത​ല​യി​ല്‍ അ​ജി (45), ക​ടു​ത്തു​രു​ത്തി കോ​ഴി​ക്കോ​ട് ല​ക്ഷം​വീ​ട് കോ​ള​നി ല​ക്ഷം​വീ​ട്ടി​ല്‍ സ​ത്യ​ന്‍(53) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ടു​ത്തു​രു​ത്തി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ. ക​ടു​ത്തു​രു​ത്തി പൂ​ഴി​ക്കോ​ല്‍ ല​ക്ഷം​വീ​ട് കോ​ള​നി കൊ​ടും​ത​ല​യി​ല്‍ അ​ജി (45), ക​ടു​ത്തു​രു​ത്തി കോ​ഴി​ക്കോ​ട് ല​ക്ഷം​വീ​ട് കോ​ള​നി ല​ക്ഷം​വീ​ട്ടി​ല്‍ സ​ത്യ​ന്‍(53) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കാമരാജ് യൂണിവേഴ്സിറ്റിയിലെ ഉന്നതരെ സന്തോഷിപ്പിക്കാൻ പ്രൊഫസർ നിർബന്ധിച്ചെന്ന് വിദ്യാർത്ഥിനികൾ: ഇടപെട്ട് ഹൈക്കോടതി

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​മ്പ​തി​ന് സ​മീ​പ​വാ​സി​യാ​യ യു​വാ​വി​നെ ഇ​വ​ര്‍ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രും യു​വാ​വി​ന്‍റെ ബ​ന്ധു​വും ത​മ്മി​ല്‍ ഉ​ണ്ടാ​യ വ​ഴ​ക്കി​നി​ട​യി​ല്‍ യു​വാ​വ് ത​ട​സം പി​ടി​ച്ച​തി​ലു​ള്ള വി​രോ​ധം മൂ​ലം അ​ജി​യും സ​ത്യ​നും ചേ​ര്‍ന്ന് യു​വാ​വി​നെ മ​ര്‍ദി​ക്കു​ക​യും ക​രി​ങ്ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തിയുടെ അടിസ്ഥാനത്തിൽ ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. അ​ജി​ക്കും സ​ത്യ​നും ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ കേസ് നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതികളെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button