വിഴിഞ്ഞം: കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങിവന്ന വീട്ടമ്മയുടെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശി രഞ്ജിത്തിന്റെ ഭാര്യ സിന്ധുറാണി(37)യ്ക്കാണ് ഗുരുതര പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം ജംഗ്ഷന് സമീപമായിരുന്നു അപകടം. അഞ്ചുവയസുകാരനായ മകനെ ആശുപത്രിയിൽ കാണിച്ചശേഷം മടങ്ങുകയായിരുന്ന ഇവരുടെ സ്കൂട്ടർ കോവളത്ത് നിന്ന് തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായെത്തിയ ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ലോറിയുടെ പിൻചക്രങ്ങൾ സിന്ധുറാണിയുടെ കാലിൽ കൂടി കയറിയിറങ്ങി. കൂടെയുണ്ടായിരുന്ന കുട്ടി എതിർ ദിശയിലേക്ക് വീണതിനാൽ വലിയ അപകടം ഒഴിവായി. കുട്ടി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
Read Also : സംസ്ഥാനത്ത് കള്ളക്കടത്ത് സ്വര്‍ണം കൂടുതലായും എത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴി
കാലിനും അരക്ക് താഴെയും ഗുരുതര പരിക്കേറ്റ സിന്ധുറാണിയെ നാട്ടുകാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Post Your Comments