Latest NewsKerala

കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ഗ്രൂപ്പിൽ ഗവർണറെ അവഹേളിച്ച് പോസ്റ്റ്, എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് സന്ദീപ്

ഗവർണർക്കെതിരെയുള്ള പ്രതിഷേധം എസ്എഫ്ഐ കടുപ്പിക്കുമ്പോൾ അതേരീതിയിൽ അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ അവഹേളനവും പ്രതിഷേധവുമായി സിപിഎം അനുകൂലികൾ. മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ഗ്രൂപ്പിൽ ഗവർണറെ കാണ്ടാമൃഗത്തോട് ഉപമിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഒരു സിപിഎം അനുഭാവിയുടെ പോസ്റ്റ്. ഇതിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റാണിത്. പൊളിറ്റിക്കൽ കറക്റ്റ്നസും മതേതരത്വവും സമാസമം ചേർത്ത് പുഴുങ്ങി മലയാളികൾക്ക് നാല് നേരവും തള്ളി കൊടുക്കുന്ന പടു ജന്മങ്ങളാണ് ഇവന്മാർ. എത്ര മതേതരത്വം പുലമ്പിയാലും മുസ്‌ലിം എന്നാൽ ഇവൻ്റെയൊക്കെ മനസ്സിൽ ഇങ്ങനെയേ തോന്നൂ. അത് ഗവർണ്ണർ ആയാൽ പോലും. ഇത് പോസ്റ്റ് ചെയ്ത മഹാ മനുഷ്യ സ്നേഹിയുടെ പ്രൊഫൈൽ ഇതിനൊപ്പം ചേർത്തിട്ടുണ്ട്. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിന് പുറമെ സ്വന്തം പ്രൊഫൈലിലും ഇയാൾ ഈ വിഷം ഛർദ്ദിച്ചിട്ടുണ്ട്.

ബോഡി ഷേമിംഗ്, പൊളിറ്റിക്കൽ കറക്ട്നസ് എന്നൊക്കെ വിളിച്ചു കൂവുന്ന ഏതെങ്കിലും ഇടത് നേതാക്കന്മാരോ അണികളോ ഇയാളുടെ വംശീയ അധിക്ഷേപത്തിനും വർണ്ണ വെറിയ്ക്കും എതിരെ നിലപാട് സ്വീകരിച്ചതായി അറിഞ്ഞോ? ചാനലിൽ വന്ന് ഗീർവ്വാണം മുഴക്കുന്ന ഏതെങ്കിലും വിപ്ലവ വായാടികൾ ഇതിനെ അപലപിച്ചോ? ഉണ്ടാവില്ല കാരണം ഇവൻ്റെയൊക്കെ ഉള്ളിൻ്റെ ഉള്ളിൽ പുഴുത്ത മനോഭാവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button