KasargodNattuvarthaLatest NewsKeralaNews

ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: മദ്രസാധ്യാപകന് 20 വർഷം കഠിന തടവും പിഴയും

കാസർ​ഗോഡ് പൈവളിഗെ സുങ്കതകട്ട സ്വദേശി ആദത്തിനെ(38)യാണ് ശിക്ഷിച്ചത്

കാസർ‌​ഗോഡ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാസർ​ഗോഡ് പൈവളിഗെ സുങ്കതകട്ട സ്വദേശി ആദത്തിനെ(38)യാണ് ശിക്ഷിച്ചത്. കാസർ​ഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Read Also : യുവമോര്‍ച്ച നേതാവിനെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ദേഹമാകെ മുറിവുകള്‍

2019 ലാണ് കേസിനാസ്പദമായ സംഭവം. ഒൻപത് വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാൾ മദ്രസയിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ആണ് ഇരുപത് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷംകൂടി അധികതടവും കോടതി വിധിച്ചിട്ടുണ്ട്.

കുമ്പള പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം. കൃഷ്ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button