
കൊച്ചി : കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന ഖേല്‍ രത്‌ന പുരസ്‌ക്കാരമാണ് ഹോക്കി മാന്ത്രികനും ഇതിഹാസതാരവുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കി മാറ്റിയത്. കായികപുരസ്‌ക്കാരത്തിന്റെ പേരുമാറ്റം രാഷ്ട്രീയ പോരിന് കളമൊരുക്കിയിരിക്കുകയാണ്. നിരവധി നേതാക്കൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read Also : കണ്ണൂരിൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി
ഇന്ത്യയിലെ മഹാനായ ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് അഭിപ്രായപ്പെട്ട് പ്രതികരണവുമായി വി.ടി.ബല്‍റാമും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ‘ഡൽഹിയിലെ ജവാഹർലാൽ നെഹ്രു സ്റ്റേഡിയം, ഇന്ദ്രപ്രസ്ഥ ഇൻഡോർ സ്റ്റേഡിയം, തൽക്കത്തോറ സ്വിമ്മിംഗ് പൂൾ & സ്റ്റേഡിയം, സിരി ഫോർട്ട് ഓഡിറ്റോറിയം, കർണ്ണി സിംഗ് ഷൂട്ടിംഗ് റേഞ്ച് എന്നിവ രാജീവിൻ്റെ ദൈനംദിന മേൽനോട്ടത്തിലാണ് രാജ്യ തലസ്ഥാനത്തിന് അഭിമാനമായി ഉയർന്നു വന്നത്’, ബൽറാം പോസ്റ്റിൽ കുറിച്ചു.
‘1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന വേളയിലാണ്. 1986 ൽ രാജീവ് ഗാന്ധി ആവിഷ്ക്കരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും സ്പോർട്ട്സിന് ഗണ്യമായ പരിഗണന നൽകി’, ബൽറാം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
ഇന്ത്യ ഏറ്റവും മനോഹരമായി സംഘടിപ്പിച്ച ഒരു കായിക മാമാങ്കമായിരുന്നു 1982 ലെ ഡൽഹി ഏഷ്യാഡ്. അതിൻ്റെ സംഘാടക സമിതി അംഗമായിരുന്നു അന്ന് എം പിയായിരുന്ന രാജീവ് ഗാന്ധി. എന്നാൽ വെറുമൊരംഗമായിട്ടല്ല, പ്രധാന സംഘാടകനായിത്തന്നെ പ്രവർത്തിച്ചത് രാജീവായിരുന്നു. ഡൽഹിയിലെ ജവാഹർലാൽ നെഹ്രു സ്റ്റേഡിയം, ഇന്ദ്രപ്രസ്ഥ ഇൻഡോർ സ്റ്റേഡിയം, തൽക്കത്തോറ സ്വിമ്മിംഗ് പൂൾ & സ്റ്റേഡിയം, സിരി ഫോർട്ട് ഓഡിറ്റോറിയം, കർണ്ണി സിംഗ് ഷൂട്ടിംഗ് റേഞ്ച് എന്നിവ രാജീവിൻ്റെ ദൈനംദിന മേൽനോട്ടത്തിലാണ് രാജ്യ തലസ്ഥാനത്തിന് അഭിമാനമായി ഉയർന്നു വന്നത്.
1984 ൽ രാജീവ് ഗാന്ധിയുടെ പ്രേരണയിലാണ് ഇന്ത്യക്ക് ആദ്യമായി ഒരു സ്പോർട്ട്സ് നയം രൂപീകരിക്കപ്പെടുന്നത്. സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) രൂപീകരിക്കപ്പെടുന്നതും ഇക്കാലത്താണ്. വൈകാതെ പ്രധാനമന്ത്രി പദം ഏറ്റെടുത്ത രാജീവാണ് ആ സ്പോർട്ട്സ് നയം നടപ്പിലാക്കിയത്. സ്പോർട്ട്സ് പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തുന്നത് 1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന വേളയിലാണ്. 1986 ൽ രാജീവ് ഗാന്ധി ആവിഷ്ക്കരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും സ്പോർട്ട്സിന് ഗണ്യമായ പരിഗണന നൽകി.
ചുമ്മാ ഒന്ന് ഓർമ്മപ്പെടുത്തി എന്നേയുള്ളൂ, യുവാക്കളേയും സ്പോർട്ട്സിനേയും ആത്മാവിനോളം സ്നേഹിച്ച ഇന്ത്യയുടെ മഹാനായ ആ ഭരണാധികാരിയേക്കുറിച്ച്.
https://www.facebook.com/vtbalram/posts/10158684725729139
Post Your Comments