Latest NewsNewsIndia

ലോകത്തിന് അത്ഭുതമായി ഇന്ത്യന്‍ ബ്രാന്‍ഡ് വിസ്‌കി

ന്യൂഡല്‍ഹി: ലോകത്തിന് അത്ഭുതമായി ഇന്ത്യന്‍ ബ്രാന്‍ഡ് വിസ്‌കി. യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയുമെല്ലാം തോല്‍പ്പിച്ച് ഇന്ത്യന്‍ നിര്‍മ്മിത ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ബ്രാന്‍ഡായ ഇന്ദ്രിയെ ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി തെരഞ്ഞെടുത്തു. ഇന്ദ്രി ഏകദേശം 10000 ബോട്ടിലുകള്‍ പ്രതിദിനം നിര്‍മ്മിക്കുന്നു. ഫ്രാന്‍സിലെ പെര്‍നോഡ് റിക്കാര്‍ഡ് നിര്‍മ്മിച്ച ഗ്ലെന്‍ലിവെറ്റ് പോലുള്ള ആഗോള ബ്രാന്‍ഡുകളും ബ്രിട്ടനിലെ ഡിയാജിയോയുടെ ടാലിസ്‌കറും പ്രാദേശിക ബ്രാന്‍ഡുകളായ അമൃത്, റാഡിക്കോ ഖൈതാന്‍സ്, റാംപുര്‍ എന്നിവരുമായാണ് ഇന്ദ്രിയുടെ മത്സരം.

Read Also: കുറഞ്ഞ വിലയിൽ ഫീച്ചർ ഫോൺ തിരയുന്നവരാണോ? കിടിലൻ സവിശേഷതകളുമായി ഐടെൽ ഐടി5330 എത്തി

33 ബില്ല്യണ്‍ ഡോളറിന്റെ മദ്യവിപണിയെ ഇന്ദ്രി സ്വാധീനിക്കുമെന്നാണ് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. വിസ്‌കിക്ക് മികച്ച വിപണിയുള്ള രാജ്യമാണ് ഇന്ത്യ. ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന വിസ്‌കി ഓഫ് ദി വേള്‍ഡ് അവാര്‍ഡ് ബ്ലൈന്‍ഡ് ടേസ്റ്റിംഗില്‍ സ്‌കോട്ടിഷ്, യുഎസ് ബ്രാന്‍ഡുകളെ ഇന്ദ്രി പിന്തള്ളിയിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സിംഗിള്‍ മാള്‍ട്ടായ പെര്‍നോഡിന്റെ ഗ്ലെന്‍ലിവെറ്റ് കഴിഞ്ഞ വര്‍ഷം 39% വളര്‍ച്ച കൈവരിച്ചു, എന്നാല്‍ ഇന്ത്യന്‍ ബ്രാന്‍ഡായ അമൃതിന്റെ വളര്‍ച്ച 183 ശതമാനമായി ഉയര്‍ന്നു.

ഇന്ദ്രി നിര്‍മ്മാതാക്കളായ പിക്കാഡിലി ഡിസ്റ്റിലറീസ് 2025-ഓടെ പ്രതിദിനം 66 ശതമാനം വര്‍ധിച്ച് 20,000 ലിറ്ററായി ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ വിദേശ വില്‍പനയായ 30 ശതമാനത്തില്‍ നിന്ന് വര്‍ധിക്കുമെന്ന് സ്ഥാപകന്‍ സിദ്ധാര്‍ത്ഥ ശര്‍മ്മ പറഞ്ഞു. സ്വദേശിയാണെന്ന് കരുതി ഇന്ത്യന്‍ വിസ്‌കികള്‍ വില കുറവൊന്നുമില്ല. ഇന്ദ്രിക്ക് 37 ഡോളര്‍ (3000 രൂപ), അമൃത് 42 ഡോളര്‍, റാംപൂര്‍ 66 ഡോളര്‍ എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button