
ഹരിപ്പാട്: പൊലീസിനെ ഭയന്ന് ആറ്റിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി തറപ്പാട്ട് ലക്ഷംവീട്ടിൽ പ്രകാശൻ-സതി ദമ്പതികളുടെ ഏകമകൻ നന്ദു(23)വാണ് മരിച്ചത്.
Read Also : കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങുംവഴി സ്കൂട്ടർ അപകടം: കാലിലൂടെ കരിങ്കല്ല് ലോറി കയറി പരിക്ക്
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ തൃക്കുന്നപ്പുഴയിലാണ് സംഭവം. സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം രണ്ടു സുഹൃത്തുക്കളോടൊപ്പം ആറിന്റെ അരികിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലിരുന്ന് മദ്യപിക്കുന്നതിനിടെ സമീപത്തുള്ള താമസസ്ഥലത്തുനിന്നു തൃക്കുന്നപ്പുഴ എസ്ഐ ഇറങ്ങുന്നത് കണ്ട് ഒളിക്കാനായി ആറ്റിലേക്ക് ഇറങ്ങിയ നന്ദു ഒഴുക്കിൽപ്പെട്ട് താഴ്ന്നു പോകുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറുവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഹരിപ്പാട് അഗ്നിരക്ഷാസേനയും സ്ക്യൂബ ടീമും നാട്ടുകാരും ചൊവ്വാഴ്ച തുടർന്ന്, നടത്തിയ തെരച്ചിലിലാണ് രാവിലെ എട്ടിന് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Post Your Comments