KottayamKeralaNattuvarthaLatest NewsNews

സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​ക്ട​​റെ ആ​​ക്ര​​മി​​ച്ചു: ര​​ണ്ടു​​പേ​​ർ പിടിയിൽ

തൃ​​ക്കൊ​​ടി​​ത്താ​​നം മാ​​ട​​പ്പ​​ള്ളി പാ​​ല​​ക്കു​​ളം ക​​ണ്ണാ​​ട്ട് പാ​​ല​​ക്കു​​ളം എം. ​​വൈ​​ശാ​​ഖ്(33), പാ​​മ്പാ​​ടി വെ​​ള്ളൂ​​ര്‍ ഗ്രാ​​മ​​റ്റം ആ​​ശാ​​രി​​പ്പ​​റ​​മ്പി​​ല്‍ ജെ​​റി​​ന്‍ ര​​വി(23) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

മ​​ണ​​ര്‍കാ​​ട്: സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​ക്ട​​റെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ർ അ​​റ​​സ്റ്റിൽ. തൃ​​ക്കൊ​​ടി​​ത്താ​​നം മാ​​ട​​പ്പ​​ള്ളി പാ​​ല​​ക്കു​​ളം ക​​ണ്ണാ​​ട്ട് പാ​​ല​​ക്കു​​ളം എം. ​​വൈ​​ശാ​​ഖ്(33), പാ​​മ്പാ​​ടി വെ​​ള്ളൂ​​ര്‍ ഗ്രാ​​മ​​റ്റം ആ​​ശാ​​രി​​പ്പ​​റ​​മ്പി​​ല്‍ ജെ​​റി​​ന്‍ ര​​വി(23) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. മ​​ണ​​ര്‍കാ​​ട് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : സംസ്ഥാനത്ത് കള്ളക്കടത്ത് സ്വര്‍ണം കൂടുതലായും എത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴി

ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30-ന് ഇ​​വ​​ര്‍ ഇ​​രു​​വ​​രും ചേ​​ര്‍ന്ന് ​​മ​​ണ​​ര്‍കാ​​ട് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​ക്ട​​റെ ആ​​ക്ര​​മി​​ക്കു​​ക​​യും കൊ​​ല്ലു​​മെ​​ന്ന് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഉ​​ച്ച​​യോ​​ടു​​ കൂ​​ടി ഭാ​​ര്യ​​യും കു​​ട്ടി​​യു​​മാ​​യി ചി​​കി​​ത്സ​​യ്ക്കെ​​ത്തി​​യ വൈ​​ശാ​​ഖ് ഭാ​​ര്യ​​യെ ഡോ​​ക്ട​​റെ കാ​​ണി​​ച്ച ശേ​​ഷം കു​​ട്ടി​​യെ ചി​​കി​​ത്സി​​ക്കു​​ന്ന​​തി​​ന് പീ​​ഡി​​യാ​​ട്രീ​​ഷ​​ന്‍ ഇ​​ന്നി​​ല്ലെ​​ന്ന് റി​​സ​​പ്ഷ​​നി​​ല്‍ നി​​ന്നു പ​​റ​​ഞ്ഞ​​തി​​ൽ പ്രകോപിതനായി കാ​​ഷ്വാ​​ലി​​റ്റി​​യി​​ല്‍ ഡ്യൂ​​ട്ടി​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന ഡോ​​ക്ട​​റെ അ​​സ​​ഭ്യം പ​​റ​​യു​​ക​​യും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ക​​ഴു​​ത്തി​​ന് കു​​ത്തി​​പ്പി​​ടി​​ച്ച് ജ​​ന​​ല്‍വ​​ഴി പു​​റ​​ത്തേ​​ക്ക് ത​​ള്ളി​​യി​​ടാ​​ന്‍ ശ്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

Read Also : കാമരാജ് യൂണിവേഴ്സിറ്റിയിലെ ഉന്നതരെ സന്തോഷിപ്പിക്കാൻ പ്രൊഫസർ നിർബന്ധിച്ചെന്ന് വിദ്യാർത്ഥിനികൾ: ഇടപെട്ട് ഹൈക്കോടതി

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ മ​​ണ​​ര്‍കാ​​ട് പൊ​​ലീ​​സ് കേ​​സെ​​ടു​​ത്ത് ഇ​​രു​​വ​​രെ​​യും പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​ര്‍ക്കു​​മെ​​തി​​രേ വ​​ധ​​ശ്ര​​മ​​ത്തി​​നാ​​ണ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഇ​​രു​​വ​​രെ​​യും കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button