Latest NewsNewsIndia

വേറിട്ട കാഴ്ചകളും സംസ്കാരവും കോർത്തിണക്കിയ നാട്! വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി വാരണാസി

ഈ വർഷം ഓഗസ്റ്റ് മാസമാണ് ഏറ്റവും കൂടുതൽ ആളുകൾ വാരണാസി സന്ദർശിച്ചിട്ടുള്ളത്

ലക്നൗ: വേറിട്ട കാഴ്ചകൾ കൊണ്ടും സംസ്കാരം കൊണ്ടും ഒട്ടനവധി പ്രത്യേകതകൾ ഉള്ള നഗരമാണ് വാരണാസി. ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് വാരണാസിയിലേക്ക് ഒഴുകിയെത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ച വിനോദസഞ്ചാരികളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വെറും രണ്ട് വർഷം കൊണ്ട് 13 കോടി ജനങ്ങളാണ് വാരണാസി സന്ദർശിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബർ 2 വരെ മാത്രം 5.38 കോടി വിനോദസഞ്ചാരികൾ കാശിയിൽ എത്തിയിട്ടുണ്ട്.

ഈ വർഷം ഓഗസ്റ്റ് മാസമാണ് ഏറ്റവും കൂടുതൽ ആളുകൾ വാരണാസി സന്ദർശിച്ചിട്ടുള്ളത്. ഓഗസ്റ്റിൽ മാത്രം 97,22,206 വിനോദ സഞ്ചാരികൾ വാരണാസിയിൽ എത്തിയിട്ടുണ്ട്. സമീപകാലത്തായി ദ്രുതഗതിയിലുള്ള വികസനത്തിനാണ് വാരണാസി സാക്ഷ്യം വഹിച്ചത്. ഇതോടെയാണ് ക്ഷേത്രനഗരി സഞ്ചരിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കുത്തനെ ഉയർന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവിഷ്കരിച്ച വികസന പദ്ധതികളിലൂടെ വാരണാസിയിലെ അടിസ്ഥാന സൗകര്യങ്ങൾ വലിയ രീതിയിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതിന് അനുസൃതമായി വ്യാപാര മേഖലയും കരുത്താർജ്ജിച്ചിട്ടുണ്ട്. ഇതുവഴി ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

Also Read: വി​ദ്യാ​ർത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button