സദ്യകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അവിയൽ. ഏറെ സ്വാദിഷ്ടമായ അവിയലിൽ എല്ലാ വിധ പച്ചക്കറികളും അടങ്ങിയിരിക്കുന്നു എന്നാണ് കരുതുന്നത്. ഇന്ന് നമുക്ക് നല്ല നാടൻ അവിയൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകള്‍
ചേന – അരക്കിലോ
പടറ്റിക്കായ – രണ്ട്
അച്ചിങ്ങ – 150 ഗ്രാം
കാരറ്റ് – 150 ഗ്രാം
പടവലങ്ങ – 100 ഗ്രാം
പാവയ്ക്ക – 50 ഗ്രാം
മുരിങ്ങയ്ക്ക – 100 ഗ്രാം
പച്ചമാങ്ങ – ഒന്ന്
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
വെളിച്ചെണ്ണ – അരക്കപ്പ്
ഉപ്പ് – പാകത്തിന്
കറിവേപ്പില – 100 ഗ്രാം.
തൈര് – അരകപ്പ്
തേങ്ങ – ഒന്ന്
ജീരകം – 10 ഗ്രാം
പച്ചമുളക് – 100 ഗ്രാം
വെളിച്ചെണ്ണ – അരക്കപ്പ്
തയാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവയായ പച്ചക്കറികള്‍ അവിയലിന്റെ പാകത്തിനു കഷണങ്ങളാക്കി വെയ്ക്കണം. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുറച്ചു വെളിച്ചെണ്ണ, പാകത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർത്തിളക്കി യോജിപ്പിച്ച ശേഷം അടുപ്പത്തു വെച്ചു വേവിക്കുക. കഷണങ്ങൾ വെന്തു വരുമ്പോൾ പച്ചമാങ്ങയും തൈരും ചേർത്തിളക്കുക.
പിന്നീട് തേങ്ങ രണ്ട് പച്ചമുളക് ചേര്‍ത്തു ചെറുതായി ഒന്ന് ചതച്ചത് ചേർത്തിളക്കി ആവി വരുമ്പോൾ വാങ്ങി കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങാം.
Post Your Comments