Onam 2023Latest NewsNewsFood & Cookery

ഈ ഓണത്തിന് പരീക്ഷിക്കാം രുചിയേറും പൈനാപ്പിൾ പച്ചടി

ഈ ഓണത്തിന് സദ്യക്കൊപ്പം കഴിക്കാൻ അടിപൊളി പൈനാപ്പിൾ പച്ചടി തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങൾ

• പൈനാപ്പിൾ: നല്ല പഴുത്ത് മധുരമുള്ള ഇടത്തരം വലിപ്പത്തിൽ ഒന്ന്

• തേങ്ങ: അരമുറി

• പച്ചമുളക്: ആറെണ്ണം

• പുളിയില്ലാത്ത തൈര് അരകപ്പ്

• ഉപ്പ്: ആവശ്യത്തിന്

• പഞ്ചസാര – ഒരു ടീസ്പൂൺ

• ജീരകം: കാൽ ടീസ്പൂൺ

• മഞ്ഞപ്പൊടി: കാൽ ടീസ്പൂൺ

• മുളകുപൊടി: കാൽ ടീസ്പൂൺ

• വെളിച്ചെണ്ണ: കടുക് വറുക്കാൻ ആവശ്യത്തിന്

• കടുക്: കാൽ ടീ സ്പൂൺ

• ചുവന്ന മുളക്: രണ്ട് എണ്ണം

• കറിവേപ്പില: രണ്ട് തണ്ട്

തയ്യാറാക്കേണ്ട വിധം

പൈനാപ്പിൾ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി നുറുക്കിയെടുക്കണം. നുറുക്കിയ പൈനാപ്പിൾ ഉപ്പുംചേർത്ത് നന്നായി കുഴച്ചെടുക്കണം. പൈനാപ്പിളിന് മധുരം കുറവാണെങ്കിൽ ആവശ്യത്തിന് പഞ്ചസാര ചേർക്കാം.

ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, നീളത്തിൽ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വേവിക്കണം. ഇവ വെന്തു കുറുകി വരുമ്പോൾ ജീരകം, പച്ചമുളക് എന്നിവ ചേർത്ത് നന്നായി അരച്ചുവച്ചിരിക്കുന്ന തേങ്ങ ഇതിലേക്ക് ചേര്‍ത്തു അഞ്ച് മിനിറ്റ് കൂടി വേവിക്കണം. കറി കുറുകി വരുമ്പോൾ തൈര് കൂടി ചേർത്ത് തീ അണയ്ക്കാം.

ഇതിന് ശേഷം വെളിച്ചെണ്ണയിൽ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്തുള്ള കടുകു വറുക്കൽ കൂടി ആയാൽ പൈനാപ്പിൽ പച്ചടി റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button