Latest NewsKeralaNews

സ്കൂള്‍ ബസില്‍ വന്നിറങ്ങി, അപ്പൂപ്പന്റെ കടയിലേക്കോടി; പാഞ്ഞെത്തിയ ടിപ്പർ ഇടിച്ചു, മാതാവിന്റെ കൺമുന്നിൽ വെച്ച് മരണം

അപകട മുന്നറിയിപ്പ് ഒന്നുമില്ലാത്ത ഒരിറക്കമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. സ്‌കൂൾ ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പറിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം. താഹ എന്ന ആറുവയസുകാരനാണ് ദാരുണമായി മരണപ്പെട്ടത്. അമിതവേഗതയിലെത്തിയ ടിപ്പർ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ മയ്യില്‍ ചുളിയാട്ട് ആണ് സംഭവം. അമ്മയുടെ സഹോദരന്റെയും കണ്മുന്നിൽ വെച്ചായിരുന്നു കുട്ടിയെ വണ്ടി ഇടിച്ചത്.

അപകട മുന്നറിയിപ്പ് ഒന്നുമില്ലാത്ത ഒരിറക്കമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയായിട്ടും മുന്നറിയിപ്പ് സംവിധാനങ്ങളോ റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാ ക്രോസിങ് ഒന്നും തന്നെ ഇവിടെ ഇല്ല. അമിത വേഗത്തില്‍ പാഞ്ഞെത്തിയ ടിപ്പർ കുട്ടിയുടെ ജീവനെടുക്കുകയായിരുന്നു. സ്‌കൂൾ വിട്ട് വന്നിറങ്ങിയ താഹ മറുവശത്തുള്ള അപ്പൂപ്പന്റെ കടയിലേക്ക് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

കുട്ടിയുടെ മരണത്തിൽ പ്രതിഷേധം ഇരമ്പുകയാണ്. അപകടം നടന്ന ശേഷം മയ്യിൽ പൊലീസ് സ്ഥലത്ത് എത്താൻ വൈകിയെന്നും ടിപ്പർ ഡ്രൈവറെ രക്ഷപ്പെടുത്താൻ സഹായിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. മയ്യിൽ എൽ.പി.സ്കൂൾ വിദ്യാർഥിയായിരുന്നു താഹ. വൈകീട്ട് മൂന്നരയോടെ ചുളിയാട് കടവ് റോഡിലാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button