ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഗ്രോക് ഇന്ത്യയിലും അവതരിപ്പിച്ചു. ടെസ്‌ല സ്ഥാപകനും, ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭമായ എക്സ്ഐ, വികസിപ്പിച്ച ലാർജ് ലാംഗ്വേജ് ജനറേറ്റീവ് മോഡലാണ് ഗ്രോക്. നിലവിൽ, എക്സിന്റെ പ്രീമിയം പ്ലസ് വരിക്കാർക്ക് മാത്രമാണ് ഗ്രോക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ആഴ്ചകൾക്ക് മുൻപാണ് ഇലോൺ മസ്ക് ആഗോള വിപണിയിൽ ഗ്രോക്കിനെ അവതരിപ്പിച്ചത്.
ഇന്ത്യയ്ക്ക് പുറമേ, പാകിസ്ഥാൻ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ 46 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഗ്രോക്കിന്റെ സേവനങ്ങൾ ഉപയോഗിക്കാനാകും. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പ്രതിമാസം 1,300 രൂപയാണ് പ്രീമിയം പ്ലസ് സബ്സ്ക്രിപ്ഷനായി ചെലവഴിക്കേണ്ടത്. യൂസർമാരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും തമാശരൂപേണ മറുപടി നൽകുന്ന തരത്തിലാണ് ഗ്രോക് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇവ എക്സിൽ നിന്നുള്ള തൽസമയ ഡാറ്റയും പ്രയോജനപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റ് എഐ ചാറ്റ്ബോട്ടുകൾ നിരസിക്കുന്ന ചോദ്യങ്ങൾക്ക് പോലും ഗ്രോക്കിന് മറുപടി നൽകാൻ കഴിയുന്നതാണ്.
Post Your Comments