ഡൽഹി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് കേരളം സ്ഥലം കണ്ടെത്തുകയും നിർദേശം സമർപ്പിക്കുകയും ചെയ്തെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ. എംപിമാരായ ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംകെ രാഘവൻ എന്നിവരെയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്ക്, കോഴിക്കോട് ജില്ലയിലെ കിനാലൂർ, കോട്ടയം ജില്ല, എറണാകുളം ജില്ല എന്നിവിടങ്ങളിൽ എയിംസ് സ്ഥാപിക്കുന്നതിന് കേരള സർക്കാർ സ്ഥലം കണ്ടെത്തുകയും നിർദേശം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, നിലവിലെ ഘട്ടത്തിൽ ഈ നിർദേശം അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. തൃതീയ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഗണിച്ച് പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം രാജ്യത്തുടനീളം വിവിധ ഘട്ടങ്ങളിലായി ഇതുവരെ 22 എയിംസുകൾ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments