കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരായ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ എസ്എഫ്ഐയുടെ ബാനറുകള്‍ നീക്കി. ബാനര്‍ നീക്കാത്തതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശകാര വര്‍ഷം നടത്തിയതിന് പിന്നാലെയാണ് ബാനര്‍ നീക്കിയത്. മലപ്പുറം എസ്‌പിയുടെ നേതൃത്വത്തിലാണ് മൂന്ന് ബാനറുകളും നീക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സര്‍വകലാശാല വിസിയെ വിളിച്ച് വരുത്തി ഗവര്‍ണര്‍ ശകാരിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എസ്എഫ്ഐ അല്ല സർവകലാശാല ഭരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
ഞായറാഴ്ച ഉച്ചക്കാണ് സര്‍വകലാശാല ക്യാമ്പസിൽ തനിക്കെതിരെയുള്ള ബാനറില്‍ ഗവര്‍ണര്‍ ആദ്യം അതൃപ്തി പ്രകടിപ്പിച്ചത്. എന്നിട്ടും ബാനര്‍ നീക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരോട് വീണ്ടും കയര്‍ക്കുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉയര്‍ത്തിയ ബാനറുകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ രംഗത്തു വന്നിരുന്നു. എന്നാല്‍, വൈകുന്നേരം ഗവര്‍ണര്‍ നേരിട്ട് വന്ന് പൊലീസുകാരോട് ബാനര്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രിയാണ് വന്നിരുന്നതെങ്കില്‍ നിങ്ങള്‍ ഇത് ചെയ്യുമായിരുന്നോ എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.
‘കോടിക്കണക്കിനാളുകളിൽ ചിലർക്ക് മാത്രമേ അത് സാധിക്കൂ, എനിക്ക് കഴിഞ്ഞു’: പ്രകാശ് രാജ്
ഞായറാഴ്ച പുലര്‍ച്ചെയാണ് ഗവർണർക്കെതിരായി എസ്എഫ്ഐ കറുത്ത നിറത്തിലുള്ള ബാനറുകൾ ഉയര്‍ത്തിയത്. ‘ചാന്‍സലര്‍ ഗോ ബാക്ക്’ എന്ന് ഇംഗ്ലീഷിലും ‘സംഘി ചാന്‍സര്‍ വാപസ് ജാവോ’ എന്ന് ഹിന്ദിയിലും എഴുതിയ ബാനറുകളാണ് യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ ഉയര്‍ത്തിയത്. ‘മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍’ എന്ന എഴുതിയ മറ്റൊരു ബാനറും സര്‍വകലാശാല കവാടത്തില്‍ ഉണ്ടായിരുന്നു. ഇതോടൊപ്പം ഗവർണർക്കെതിരായി സര്‍വകാലശാലയില്‍ എസ്എഫ്ഐക്കാര്‍ പതിച്ചിരുന്ന പോസ്റ്ററുകളും നീക്കം ചെയ്തു.
Post Your Comments