ThiruvananthapuramKeralaNattuvarthaLatest NewsNews

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം 71 കോടി രൂപ സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. നവംബര്‍ മുതല്‍ പെന്‍ഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുന്‍ തീരുമാനം. എന്നാൽ, ഈ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഈ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക സഹായമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൂജ കഴിഞ്ഞാല്‍ നോട്ടുമഴ: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ 1,335 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയത്. 900 കോടിയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. 5,034 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ സഹായമായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. ഏഴര വര്‍ഷത്തിനുള്ളില്‍ 9970 കോടി രൂപയാണ് രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button