KeralaLatest NewsNews

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം: അയ്യനെ തൊഴുത് മടങ്ങിയത് 65,000 പേർ

പുലർച്ചെ ഒരു മണി മുതൽ രാവിലെ ആറ് മണി വരെ 21,000 ഭക്തരാണ് അയ്യനെ തൊഴുത് മടങ്ങിയത്

പത്തനംതിട്ട: അയ്യനെ കാണാൻ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കേറുന്നു. ഇന്ന് വൈകുന്നേരം 5:00 മണി വരെ 65,000 ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തെ ഭക്തരുടെ എണ്ണത്തിൽ നേരിയ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. നാളെ അവധി ദിനം കൂടിയായതിനാൽ ഭക്തരുടെ എണ്ണം താരതമ്യേന കൂടുതലാണ്. കണക്കുകൾ പ്രകാരം, ഇന്ന് മാത്രം 90,000 പേർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുണ്ട്.

പുലർച്ചെ ഒരു മണി മുതൽ രാവിലെ ആറ് മണി വരെ 21,000 ഭക്തരാണ് അയ്യനെ തൊഴുത് മടങ്ങിയത്. പമ്പയിൽ തിരക്ക് വർദ്ധിച്ചതിനാൽ, പുല്ലുമേട് കാനനപാത വഴിയും നിരവധി ഭക്തർ സന്നിധാനത്ത് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെയുള്ള കണക്കുകൾ പ്രകാരം, 84,793 പേരാണ് ദർശനം നടത്തിയത്. നാളെ ഞായറാഴ്ചയായതിനാൽ താരതമ്യേന കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മണ്ഡല മാസം ആരംഭിച്ചതിനുശേഷം ഡിസംബർ എട്ടാം തീയതിയാണ് ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രണാതീതമായതോടെ ഹൈക്കോടതി കർശനം നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: ജാഗ്രത പാലിക്കണമെന്ന് അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button