KozhikodeLatest NewsKeralaNattuvarthaNews

പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല, എസ്എഫ്ഐ പ്രതിഷേധം എവിടെ?: പരിഹസിച്ച് ഗവർണർ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ചും എസ്എഫ്ഐയെ പരിഹസിച്ചും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വാടകയ്‌ക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി സ്പോൺസർ ചെയ്യുന്ന അതിക്രമമാണ് ക്യാംപസിനുള്ളിൽ അരങ്ങേറുതന്നെന്നും ഗവർണർ ആരോപിച്ചു. കടുത്ത പ്രതിഷേധങ്ങൾക്കിടെ കനത്ത സുരക്ഷാ വലയത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസിനുള്ളിൽ പ്രവേശിച്ചതിനു പിന്നാലെയാണ് ഗവർണറുടെ പ്രതികരണം.

ക്യാംപസിലെ എസ്എഫ്ഐ പ്രതിഷേധം കണ്ടില്ലെന്ന് ഗവർണർ പരിഹസിച്ചു. കാറിനു സമീപത്തേക്കു വന്നാൽ പുറത്തിറങ്ങുമെന്നാണ് താൻ പറഞ്ഞതെന്നും പ്രതിഷേധക്കാർ കാറിന് സമീപത്തേക്കു വന്നാൽ ഇനിയും പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക വാഹനത്തിൽ തട്ടാൻ ആരെയും അനുവദിക്കില്ലെന്നും എസ്എഫ്ഐടെ പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല താനെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം: രാഹുൽ ഗാന്ധിയ്ക്ക് : യുപി കോടതിയുടെ സമൻസ്

വൈകിട്ട് ഏഴു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ, 7.15 ഓടെയാണ് സർവകലാശാലയിലെത്തിയത്. ഗവർണർക്കെതിരായി എസ്എഫ്ഐ പ്രവർത്തകർ സമരം തുടരുന്നതിനിടെയാണ് കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ഗവർണർ സർവകലാശാലയിൽ പ്രവേശിച്ചത്. പ്രധാന കവാടത്തിലൂടെയാണ് ഗവർണർ അകത്തുകടന്നത്. എന്നാൽ, മറ്റൊരു കവാടത്തിനു മുന്നിൽ എസ്എഫ്ഐ പ്രവർത്തർ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button