കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതികൾക്ക് നാലുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം കൊറ്റങ്കര നാലുമുക്ക് നെല്ലിവിള പുത്തൻവീട്ടിൽ ഷമീർ(38), കൊട്ടാരക്കര മൈലം വില്ലേജിൽ പള്ളിക്കൽ ആശാരിവിള താഴത്തിൽ വീട്ടിൽ നിന്ന് കൊറ്റങ്കര കണ്ണാർ തൊടി ലക്ഷംവീട് കോളനിയിൽ വാടകക്ക് താമസിക്കുന്ന റഹിം(56) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പിഴയൊടുക്കാതിരുന്നാൽ ഒരുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2019 മെയ് 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ എക്സൈസ് പോസ്റ്റിൽ പ്രവർത്തിച്ചുവന്ന കണ്ടെയ്നർ മോഡ്യൂളിന്റെ മുൻവശത്ത് തമിഴ്നാട് ഭാഗത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ഷമീറിന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും റഹീമിന്റെ മടിക്കുത്തിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.
Read Also : `കെഎസ്ആർടിസി´ ഇനി കർണാടകയ്ക്ക് സ്വന്തം, കേരളത്തിന് പേര് ഉപയോഗിക്കാനാവില്ല: നിർണായക കോടതി വിധി
കൊല്ലം ജില്ല അഡീഷനൽ സെഷൻസ് ജഡ്ജ് വി. ഉദയകുമാറാണ് ശിക്ഷ വിധിച്ചത്.
Post Your Comments