ErnakulamNattuvarthaLatest NewsKeralaNews

ഉ​ത്സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ പിടിയിൽ

കൊ​ച്ചി പ​ന​ങ്ങാ​ട് സ്വ​ദേ​ശി മ​ഹേ​ഷ്, നെ​ട്ടൂ​ർ സ്വ​ദേ​ശി അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: ഉ​ത്സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൊ​ച്ചി പ​ന​ങ്ങാ​ട് സ്വ​ദേ​ശി മ​ഹേ​ഷ്, നെ​ട്ടൂ​ർ സ്വ​ദേ​ശി അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. തൃ​പ്പൂ​ണി​ത്തു​റ ശ്രീ ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്രോ​ത്സ​വം ക​ഴി​ഞ്ഞ് രാ​ത്രി ഒ​റ്റ​യ്ക്ക് അ​രൂ​രി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​നി​യെ ഇ​വ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ ലി​ഫ്റ്റ് ന​ൽ​കി ക​ട​ത്തി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. കു​ണ്ട​ന്നൂ​രി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ലി​ഫ്റ്റ് ന​ൽ​കി​യ​ത്.

Read Also : ടെക് ലോകത്ത് തരംഗമായി ഒപ്റ്റിമസ് ജെൻ-2: മുട്ട പുഴുങ്ങുന്നത് മുതൽ ഡാൻസ് വരെ കളിക്കുന്ന റോബോട്ടിനെ കുറിച്ച് അറിയാം

പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button