KeralaLatest NewsNews

ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യൽ ഡ്രൈവ്: ലഹരിമരുന്നുമായി യുവാവ് പിടിയിൽ

കണ്ണൂർ: ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിൽ 112.214 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കണ്ണൂരിലാണ് സംഭവം. ചിറക്കൽ പള്ളിക്കുളം വച്ച് പള്ളിക്കുന്ന് സ്വദേശി പ്രസിദ്ധ് കെയാണ് സർക്കിൾ ഇൻസ്‌പെക്ടർ ജനാർദ്ദനൻ പി പിയുടെയും സംഘത്തിന്റെയും പിടിയിലായത്.

Read Also: കണ്ണൂർ വിമാനത്താവള വികസന വിഷയത്തിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം: കത്തയച്ച് ജോൺ ബ്രിട്ടാസ്

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മാത്യു കെ ഡി, പ്രിവന്റീവ് ഓഫീസർ സന്തോഷ് എം കെ, കണ്ണൂർ EI&IB പ്രിവന്റീവ് ഓഫീസർ ഷജിത്ത് കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) റിഷാദ് സി എച്ച്, സിവിൽ എക്‌സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, നിഖിൽ പി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷൈന, സീനിയർ ഗ്രേഡ് എക്‌സൈസ് ഡ്രൈവർ അജിത്ത് സി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

അതേസമയം, ആലപ്പുഴയിൽ 7.5 ഗ്രാം മെത്താഫിറ്റമിനും 12 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. റേഞ്ച് ഇൻസ്‌പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ അമ്പലപ്പുഴ മണ്ണഞ്ചേരി സ്വദേശി 25 വയസ്സുള്ള ദിൽഷാദ്, ആലപ്പുഴ വെസ്റ്റ് സ്വദേശി 23 വയസ്സുള്ള സജിത്ത്, മുല്ലക്കൽ സ്വദേശി 30 വയസ്സുള്ള വിഷ്ണു എന്നിവരാണ് എക്‌സൈസ് പിടിയിലായത്.

Read Also: ശബരിമലയിലെ തിരക്ക് അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് ചിലർ ശ്രമിച്ചത്: ആരോപണവുമായി എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button