KeralaLatest NewsNews

യുഡിഎഫ് നിലപാട് കേരളത്തിന് എതിര്: വിമർശനവുമായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങുന്നതിൽപ്പോലും യുഡിഎഫ് വേർതിരിവും രാഷ്ട്രീയവും കാണിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് അർഹതപ്പെട്ട ധനവിഹിതം നൽകാത്തതിൽ കേന്ദ്രധനമന്ത്രിക്ക് ഒന്നിച്ച് നിവേദനം കൊടുക്കാൻ തീരുമാനിച്ച ശേഷം യുഡിഎഫ് എംപിമാർ പിൻമാറിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ താൽപ്പര്യം ഉയർത്തിപ്പിടിക്കാൻ യുഡിഎഫ് തയ്യാറായില്ല. കേരളത്തിനെതിരായ നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം, മുഖ്യ സൂത്രധാരന്‍ മറ്റൊരാളാണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം

കേന്ദ്രത്തിന്റെ ധനകാര്യ മാനേജ്മെന്റ് കേരളത്തിന് എതിരാണ്. ഓരോ വർഷവും അർഹതപ്പെട്ട നികുതിവിഹിതം കുറയ്ക്കുകയാണ്. കേന്ദ്രം പിരിച്ചെടുക്കുന്നതിന്റെ 46 ശതമാനമാണ് കേരളത്തിന് തന്നത്. ഇതും വീണ്ടും കുറച്ചു. ഇപ്പോൾ 29 ശതമാനം വരെയായി. അതേസമയം, 76 ശതമാനം വരെ ലഭിക്കുന്ന സംസ്ഥാനങ്ങളുണ്ട്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുത്ത് കൊടുത്തതിന്റെ കടവും സംസ്ഥാനത്തിന്റെ ബാധ്യതയിൽപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക ആസൂത്രണവും വിനിയോഗവും കൃത്യമാണ്. സഞ്ചിതകടം കുറഞ്ഞുവരികയാണ്. ഇത് കേന്ദ്ര ഏജൻസികൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിച്ചു. വിലക്കയറ്റവും നിയന്ത്രിക്കാൻ കഴിയുന്നു. ഇക്കാര്യത്തിൽ രാജ്യത്ത് നാം ഒന്നാമതാണ്. മൂന്ന് ലക്ഷം പേർക്ക് കൂടി വീട് കിട്ടുമ്പോൾ എല്ലാവർക്കും വീടുള്ള സംസ്ഥാനമായി കേരളം മാറും. ഇത്തരം കാര്യങ്ങൾ നമ്മുടെ ധനവിനിയോഗത്തിലെ മികവിനെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്, പ്രതിയെ വെറുതെ വിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button