കോട്ടയം: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി പുറത്താക്കി. പാറമ്പുഴ ചീനക്കുഴി ചോറാറ്റിൽ വീട്ടിൽ ഷിജോ സണ്ണിയെ(27) യാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് ആറു മാസത്തേക്ക് നാടുകടത്തിയത്.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കോട്ടയം വെസ്റ്റ്, അയർക്കുന്നം, മണർകാട് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.
Read Also : നവകേരള സദസ്സ് വേദിയ്ക്കടുത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണം: കായംകുളത്ത് വിചിത്ര നിർദ്ദേശം
നിരന്തര കുറ്റവാളികൾക്കെതിരേ ശക്തമായ നിയമ നടപടികളാണ് ജില്ലാ പൊലീസ് സ്വീകരിക്കുന്നത്.
Post Your Comments