പുനലൂർ: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരവാളൂർ വെഞ്ചേമ്പ് വാഴവിളവീട്ടിൽ അനീഷ് കുമാറിനെ(28)യാണ് കോടതി ശിക്ഷിച്ചത്. പുനലൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി കെ.എം. സുജ ആണ് ശിക്ഷ വിധിച്ചത്.
യുവതിയെ പീഡിപ്പിച്ച കേസിൽ വിവിധ വകുപ്പുകളിലായാണ് 15 വർഷം ശിക്ഷയും 60000 പിഴയും വിധിച്ചത്. വിവിധ വകുപ്പുകളിലെ ശിക്ഷ പ്രത്യേകമായിത്തന്നെ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
Read Also : ജഡ്ജിയും സ്ത്രീയല്ലേ? എന്ത് നീതിയാണ് സാറെ ഞങ്ങള്ക്ക് കിട്ടിയത്, പൊട്ടിക്കരഞ്ഞ് കുഞ്ഞിന്റെ അമ്മ
2018 ആഗസ്റ്റ് മൂന്നിന് രാവിലെ 9.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി യൂണിവേഴ്സിറ്റി പരീക്ഷക്കായി വീട്ടിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ മറഞ്ഞിരുന്ന പ്രതി കഴുത്തിൽ കത്തി വെച്ച് പീഡിപ്പിക്കുകയായിരുന്നു.
കുന്നിക്കോട് എസ്.ഐ കെ.ജി. ഗോപകുമാറാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 27 രേഖകളും ഉൾപ്പെടെ കോടതി തെളിവായി സ്വീകരിച്ചു. 16 സാക്ഷികളെ വിസ്തരിച്ചു.
അതേസമയം, മാസങ്ങൾക്ക് മുമ്പ് തമിഴ്നാട് പാവൂർഛത്രം റെയിൽവേ ക്രോസിലെ ഡ്യൂട്ടി വാച്ചറായ മലയാളി ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാൾ. ഈ കേസിൽ പിടിയിലായ പ്രതി തമിഴ്നാട് ജയിലിലാണ്.
Post Your Comments