ആലപ്പുഴ: മാന്നാറിൽ തേപ്പുകടയിലുണ്ടായ തീപിടിത്തത്തിൽ രണ്ടായിരത്തോളം തുണികൾ കത്തിനശിച്ചു. തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട.
Read Also : നവകേരള സദസിനായി സ്കൂള്‍ മതില് പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി
ആലുമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എസ്എം തേപ്പുകടയ്ക്കാണ് തീപിടിച്ചത്. രാവിലെ കടയിൽ നിന്ന് പുകയുയരുന്നതു കണ്ട പ്രദേശവാസികളാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Also : പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമങ്ങള്‍ അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍
മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
Post Your Comments