സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മേല്‍ച്ചുണ്ടിലെ രോമങ്ങള്‍. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രോമങ്ങള്‍ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ നോക്കാം.
നാരങ്ങാനീരും തേനും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച ഇല്ലാതാക്കാന്‍ കഴിയും. മുഖത്തെ രോമം കളയാന്‍ ഏറ്റവും മികച്ച വഴിയാണ് കസ്തൂരി മഞ്ഞള്‍. കസ്തൂരി മഞ്ഞള്‍ പൊടിച്ചത് അല്പം പാലില്‍ മിക്സ് ചെയ്ത് തേച്ചു പിടിപ്പിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്.
Read Also : പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാട, ഒരു ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്ത് തേക്കുന്നതിലൂടെയും രോമവളര്‍ച്ചയെ തടയാന്‍ കഴിയും. നല്ല പോലെ പഴുത്ത പപ്പായ രണ്ട് ടേബിള്‍ സ്പൂണ്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ മിക്സ് ചെയ്ത് മുഖത്തു തേക്കുന്നതും ഇതിനുള്ള പ്രതിവിധിയാണ്. മുഖത്തിന് തിളക്കം നല്‍കാനും ഈ മിശ്രിതത്തിനു സാധിക്കും.
Post Your Comments