മാര്‍ക്കറ്റില്‍ നിന്നോ കടകളില്‍ നിന്നോ മുട്ടയോ മാംസമോ വാങ്ങിയാല്‍ അത് നല്ലതാണോ പഴകിയതാണോ എന്ന് നമുക്ക് തിരിച്ചറിയാം.
മുട്ട കേടായതെങ്കില്‍: നല്ല മുട്ടയും കേടായ മുട്ടയും പൊട്ടിച്ചു നോക്കാതെ തന്നെ തിരിച്ചറിയാന്‍ വഴിയുണ്ട്. ഒരു ഗ്ലാസില്‍ മുക്കാല്‍ ഭാഗത്തോളം തണുത്ത വെള്ളം ഒഴിക്കുക. ആ വെള്ളത്തിലേക്ക് സാവധാനം മുട്ടവയ്ക്കുക. കൈവിട്ട ഉടനെ തന്നെ മുട്ട വെള്ളത്തില്‍ താഴ്ന്ന ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പതിക്കുകയാണെങ്കില്‍ അത് നല്ല മുട്ടയാണ്. എന്നാല്‍ മുട്ട താഴാതെ ചത്തമീന് പോലെ വെള്ളത്തില്‍ ഉയര്‍ന്നു കിടക്കുകയാണെങ്കില്‍ മുട്ട കേടായി ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കാം. എന്നാല്‍ ചില മുട്ട അടിത്തട്ടില്‍ തട്ടി വീണ്ടും ഉയര്‍ന്ന് വീണ്ടും താഴ്ന്ന് സാവധാനം അടിത്തട്ടില്‍ തങ്ങും. ഈ മുട്ട ഉപയോഗയോഗ്യമാണെങ്കിലും അത്ര ഫ്രഷ് ആയിരിക്കില്ല.
മാംസത്തിലെ മായം: വിലയേറിയ ആട്ടിറച്ചിയില്‍ താരതമ്യേന വിലകുറഞ്ഞ മാട്ടിറച്ചി കലര്‍ത്തുന്നാണ് മാംസത്തിലെ സാധാരണമായം ചേര്‍ക്കല്‍. മാംസത്തിന്റെയും എല്ലുകളുടേയും ഘടന താരതമ്യം ചെയ്താല്‍ ഈ വ്യത്യാസം തിരിച്ചറിയാം. മാംസത്തിന്റെ ഗുണനിലവാരം നിറം നോക്കിയും മനസ്സിലാക്കാം. മാംസം പഴകുന്തോറും കൂടുതല്‍ വിളറുകയും മൃദുലമാവുകയും ഗന്ധത്തില്‍ മാറ്റം വരുകയും ചെയ്യും. ബീഫ് പഴകുമ്പോള്‍ കൂടുതല്‍ ഇരുളും.
Post Your Comments