Latest NewsNewsBusiness

ഉപഭോക്തൃ സേവനം ഉറപ്പുവരുത്തിയില്ലെങ്കിൽ മുട്ടൻ പണി! എയർലൈനുകൾക്കുള്ള പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ

ഒരു വിമാനം 2 മണിക്കൂർ വൈകുകയാണെങ്കിൽ, യാത്രക്കാർക്ക് സൗജന്യമായി ലഘുഭക്ഷണം നൽകേണ്ടതാണ്

യാത്രക്കാരെ ചുറ്റിക്കുന്ന എയർലൈനുകൾക്ക് ഇനി ഉടൻ പിടി വീഴും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ, എയർലൈൻ കമ്പനി ബദർ സർവീസ് ഏർപ്പെടുത്തുകയോ, അല്ലെങ്കിൽ ടിക്കറ്റ് തുക മുഴുവൻ ഉപഭോക്താക്കൾക്ക് തിരികെ നൽകുകയോ ചെയ്യേണ്ടിവരും. കൂടാതെ, യാത്രക്കാരന് അധിക നഷ്ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ വി.കെ സിംഗ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്നതോടെ, യാത്രാവേളയിൽ ഉപഭോക്താക്കൾ നേരിട്ടിരുന്ന വിവിധ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.

ബദൽ വിമാനത്തിനായി യാത്രക്കാർ കാത്തിരിക്കുകയാണെങ്കിൽ, അവർക്ക് ആവശ്യമായ ഭക്ഷണവും റിഫ്രഷ്മെന്റ് സൗകര്യങ്ങളും എയർലൈനുകൾ നിർബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം, എയർലൈനുകളുടെ നിയന്ത്രണത്തിനുമപ്പുറമുളള അസാധാരണ സാഹചര്യങ്ങളെ തുടർന്ന് വിമാനങ്ങൾ റദ്ദ് ചെയ്യുകയോ, വൈകുകയോ ആണെങ്കിൽ നഷ്ടപരിഹാരം നൽകാൻ അവർ ബാധ്യസ്ഥരല്ല. ഏവിഷൻ മന്ത്രാലയത്തിന്റെ ചാർട്ടർ അനുസരിച്ച്, വിമാനം റദ്ദാക്കുന്നതിനെക്കുറിച്ച് രണ്ടാഴ്ച മുമ്പോ അല്ലെങ്കിൽ ഷെഡ്യൂൾ ചെയ്ത സമയത്തിന് 24 മണിക്കൂർ മുമ്പോ അറിയുന്ന ഉപഭോക്താക്കൾക്ക് മറ്റൊരു ഫ്ലൈറ്റോ, ടിക്കറ്റിന്റെ പണം തിരികെ നൽകുകയോ ചെയ്യണം.

Also Read: പ്രധാനമന്ത്രി കുറ്റവാളിയെന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍,പാര്‍ലമെന്റ് ആക്രമണ കേസ് പ്രതികള്‍ 7 ദിവസം കസ്റ്റഡിയില്‍

ഒരു വിമാനം 2 മണിക്കൂർ വൈകുകയാണെങ്കിൽ, യാത്രക്കാർക്ക് സൗജന്യമായി ലഘുഭക്ഷണം നൽകേണ്ടതാണ്. ഒരു ഫ്ലൈറ്റ് വൈകുന്നതിന്റെ ദൈർഘ്യം 2.5 മണിക്കൂറിനും 5 മണിക്കൂറിനും ഇടയിലാണെങ്കിൽ, ഒരു യാത്രക്കാരന് റിഫ്രഷ്മെന്റിന് അർഹതയുണ്ട്. 6 മണിക്കൂർ വൈകിയാണ് പുറപ്പെടുന്നതെങ്കിൽ കുറഞ്ഞത് 24 മണിക്കൂർ നേരത്തെ അറിയിപ്പ് എയർലൈൻ നൽകേണ്ടതുണ്ട്. കൂടാതെ, മറ്റൊരു ഫ്ലൈറ്റോ അല്ലാത്ത പക്ഷം മുഴുവൻ റീഇംബേഴ്‌സ്‌മെന്റോ എയർലൈൻ നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button