ന്യൂഡൽഹി: രാജ്യത്തെ ആധാർ ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇനി മുതൽ ആധാർ പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് യുഐഡിഎഐ വ്യക്തമാക്കി. പുതുതായി പ്രിന്റ് ചെയ്യുന്ന ആധാർ കാർഡുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് ചേർത്തുതുടങ്ങിയിട്ടുണ്ട്. ഇതോടെ, പാസ്പോർട്ട് എടുക്കുമ്പോൾ പ്രായം തെളിയിക്കാൻ സമർപ്പിക്കുന്ന രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ ഒഴിവാക്കി.
സർക്കാർ വകുപ്പുകളിലടക്കം ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ആധാർ കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുഐഡിഎഐ വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആധാർ പ്രായം തെളിയിക്കാനുള്ള രേഖയല്ലെന്ന നിലപാട് വർഷങ്ങളായി യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. കോടതികളിലും നിലപാട് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് ആധാർ കാർഡുകളിൽ രേഖാമൂലം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ യുഐഡിഎഐ പ്രിന്റ് ചെയ്യുന്നത്.
Also Read: പഴകിയ മുട്ടയും മാംസവും തിരിച്ചറിയുന്നതിന് വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന പരീക്ഷണങ്ങള്‍
Post Your Comments