കണ്ണൂർ: തലശ്ശേരിയിൽ ആളില്ലാത്ത വീട്ടിൽ പട്ടാപകൽ കവർച്ച. ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് നാലര ലക്ഷം രൂപ കവർന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നവാസും ഭാര്യയും ജോലിക്കായി രാവിലെ വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്.
കിണറിനോടുചേർന്നുള്ള വാതിൽ വഴിയാണ് കള്ളന്മാർ വീടിന് അകത്ത് കയറിയത്. അലമാരയില്‍ ആണ് പണം വെച്ചിരുന്നത്. എന്നാൽ, താഴെ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കള്ളന്മാർ കണ്ടില്ല. വൈകിട്ട് ജോലി കഴിഞ്ഞ് നവാസും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് തകർന്ന വാതിൽ ശ്രദ്ധിച്ചത്.
ഇവരുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
Post Your Comments