Latest NewsNewsIndia

‘ഇനിയെങ്കിലും തെറ്റ് ഏറ്റു പറയണം, രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണം’: സന്ദീപ് വാചസ്പതി

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുണച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത്പ്രകാശ് നദ്ദാ എന്നിവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇന്നത്തെ സുപ്രീംകോടതി വിധിയെന്ന് സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.

370-ാം വകുപ്പ് മൂലം നിഷേധിക്കപ്പെട്ട എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ജമ്മുവിലേയും കശ്മീരിലേയും ലഡാക്കിലേയും ജനങ്ങൾക്ക് ഉറപ്പ് വരുത്താൻ കേന്ദ്ര സര്‍ക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത്രകാലവും അവർക്ക് ഇതൊക്കെ നിഷേധിച്ചവർ ഇനിയെങ്കിലും തെറ്റ് ഏറ്റു പറയണം. 370 -ാം വകുപ്പ് പുന:സ്ഥാപിക്കാൻ കോടതിയിൽ പോയവർ രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും സന്ദീപ് വ്യക്തമാക്കി.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഏക് ദേശ് മേ
ദോ വിധാൻ,
ദോ പ്രധാൻ,
ഓർ ദോ നിശാൻ
നഹി ചലേഗാ.”
(ഒരു രാജ്യത്ത് രണ്ട് ഭരണഘടന, രണ്ട് പ്രധാനമന്ത്രിമാർ, രണ്ട് ദേശീയ ചിഹ്നം. ഒരിക്കലും അനുവദിക്കില്ല.)
1952 ജൂൺ 26 ന് ജനസംഘ സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജി മൂന്ന് രാഷ്ട്ര സിദ്ധാന്തത്തെ എതിർത്ത് പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിലുള്ള പ്രഖ്യാപനമായിരുന്നു ഇത്. 2019 ൽ അദ്ദേഹത്തിന്‍റെ പൻഗാമികൾ ഇത് യാഥാർത്ഥ്യമാക്കിയതോടെ ജനസംഘം ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യം വിജയം കണ്ടിരുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തിന് സുപ്രീം കോടതി ഇന്ന് തുല്യം ചാർത്തിയതോടെ രാഷ്ട്രം യഥാർത്ഥ സ്വാതന്ത്ര്യമാണ് നേടിയത്. 71 വർഷത്തെ തപസ്സിനൊപ്പം ശ്യാമപ്രസാദ് മുഖർജിയുടേത് ഉൾപ്പടെ നൂറു കണക്കിന് ജീവനുകളും ഹോമിച്ചാണ് ഭാരതാംബ അടിമത്തത്തിന്‍റെ അവസാന ചിഹ്നവും കുടഞ്ഞു കളയുന്നത്.
അന്താരാഷ്ട്ര മാന്യതയുടെ പേര് പറഞ്ഞ് രാഷ്ട്രത്തെ ഭീകരവാദികൾക്ക് അഴിഞ്ഞാടാൻ ഇട്ടു കൊടുത്ത ‘പണ്ഡിറ്റി’ നോട് കലഹിച്ചാണ് ശ്യാമപ്രസാദ് മുഖർജി മന്ത്രി സ്ഥാനം രാജി വെച്ച് ആർ.എസ്.എസ് പിന്തുണയോടെ ജനസംഘം സ്ഥാപിച്ചത്. ജനസംഘവും പിന്നീട് ബിജെപിയും ഏറ്റെടുത്ത ഒരു മുദ്രാവാക്യവും വോട്ട് ബാങ്കിന് വേണ്ടിയോ അണികളെ രോമാഞ്ചമണിയിക്കാനോ വേണ്ടിയായിരുന്നില്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഈ രാഷ്ട്രത്തെ അതിന്‍റെ എല്ലാ മഹത്വത്തോട് കൂടിയും പുന:സൃഷ്ടിക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി അഹോരാത്രം പരിശ്രമിക്കുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി Narendra Modi ji ആഭ്യന്തരമന്ത്രി അമിത് ഷാ ജി, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത്പ്രകാശ് നദ്ദാ ജി എന്നിവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇന്നത്തെ സുപ്രീംകോടതി വിധി.
ജമ്മുകശ്മീർ ഭാരതത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന സുപ്രീംകോടതി വിധിയെ ബിജെപി സ്വാഗതം ചെയ്യുന്നു. 370-ാം വകുപ്പ് മൂലം നിഷേധിക്കപ്പെട്ട എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ജമ്മുവിലേയും കശ്മീരിലേയും ലഡാക്കിലേയും ജനങ്ങൾക്ക് ഉറപ്പ് വരുത്താൻ കേന്ദ്ര സര്‍ക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത്രകാലവും അവർക്ക് ഇതൊക്കെ നിഷേധിച്ചവർ ഇനിയെങ്കിലും തെറ്റ് ഏറ്റു പറയണം. 370 -ാം വകുപ്പ് പുന:സ്ഥാപിക്കാൻ കോടതിയിൽ പോയവർ രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണം. ഇവരുടെ യഥാർത്ഥ ലക്ഷ്യം കശ്മീരിന്‍റെ വികസനമോ രാഷ്ട്രത്തിന്‍റെ സുരക്ഷയോ അല്ലായെന്ന് കോടതി വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുമപ്പുറമാണ് രാഷ്ട്ര സുരക്ഷ എന്ന് കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് നേതാക്കൾ മനസിലാക്കണം. രാഷ്ട്രം ആദ്യം, രാഷ്ട്രീയം പിന്നീട്…
ഇതാണ് നമുക്ക് വേണ്ട നിലപാട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button