Latest NewsKeralaNews

വീടിന് സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു: ആർഎസ്എസ് പ്രവർത്തകന്റെ വളർത്തുനായ ചത്തു

കണ്ണൂർ: വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു: ആർഎസ്എസ് പ്രവർത്തകന്റെ വളർത്തുനായ ചത്തു. കണ്ണൂരിലാണ് സംഭവം. ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ വീടിനു സമീപമാണ് സ്‌ഫോടനം ഉണ്ടായത്.

Read Also: ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണം: നിർദ്ദേശവുമായി ഹൈക്കോടതി

വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. നായ സ്‌ഫോടക വസ്തു കടിച്ചു കൊണ്ടുവരുന്നതിനിടെ പൊട്ടിത്തെറിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.

Read Also: ആധാർ അപ്ഡേറ്റ് ചെയ്യാൻ ഇനി 3 ദിവസം കൂടി! പോക്കറ്റ് കാലിയാകാതിരിക്കാൻ വിവരങ്ങൾ ഇന്ന് തന്നെ അപ്ഡേറ്റ് ചെയ്തോളൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button