Latest NewsKeralaNews

മദ്രസയിലേക്ക് പോയ ബാലികയെ കാറിലെത്തിയ അജ്ഞാത സംഘം കൈയ്യില്‍ പിടിച്ച് വലിച്ചു, സംശയാസ്പദമായ രീതിയില്‍ വെള്ളക്കാര്‍

കൂറ്റനാട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച കാലത്ത് ആറേ മുക്കാലോടെയാണ് വെള്ളക്കാറില്‍ എത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ വെള്ള നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ച് തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: ചരിത്ര നേട്ടത്തിനരികെ സെൻസെക്സ്, നിഫ്റ്റിയിലും റെക്കോർഡ് മുന്നേറ്റം! വിജയക്കുതിപ്പിൽ ഓഹരി വിപണി

വട്ടേനാട് എല്‍ പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആണ് തട്ടിക്കൊണ്ട് പോവാന്‍ ശ്രമം നടത്തിയത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഐഷാ നൈന കാലത്ത് ആറേ മുക്കാലോടെ മദ്രസയിലേക്ക് പോകും വഴി കാര്‍ സമീപത്ത് നിര്‍ത്തുകയും കൊണ്ടാക്കിത്തരാം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആവശ്യം നിരസിച്ചതോടെ ഡോര്‍ തുറന്ന് ഒരു വനിത കയ്യില്‍ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടി കുതറി മാറിയതോടെ കാര്‍ ഓടിച്ച് പോവുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ തൃത്താല പോലീസ് സ്ഥലത്തെത്തി സി സിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് വെള്ള നിറത്തിലുള്ള ഒരു കാര്‍ പുലര്‍ച്ചെ മുതല്‍ പാര്‍ക്ക് ചെയ്തിരുന്നതായി സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. പള്ളിയില്‍ പുലര്‍ക്കാല നമസ്‌കാരത്തിന് പോയ പ്രദേശവാസിയും ഇത്തരത്തില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നതായി പറഞ്ഞു.

മകളെ കോളേജിലേക്ക് ബസ് കയറ്റാന്‍ പോയ കുട്ടിയുടെ മാതാവും ഇത്തരത്തില്‍ വെള്ള നിറത്തിലുള്ള കാര്‍ സംഭവം നടന്ന ഭാഗത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്നതായി കണ്ടിരുന്നു. മറ്റ് സംശയങ്ങള്‍ ഒന്നും തോന്നാതിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ആരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ എത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. സംഭവത്തില്‍ തൃത്താല പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button