Latest NewsKeralaNews

നവകേരള സദസിന് നേരെയുണ്ടായ ആക്രമണം: ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം

കൊച്ചി: എറണാകുളത്ത് നവകേരള സദസ്സിനുനേരെ കോൺഗ്രസ് കെ.എസ്‌യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സദസ്സ് തുടങ്ങി കണ്ണൂർ എത്തിയപ്പോൾ മുതൽ തുടങ്ങിയ അക്രമം ഇടയ്ക്ക് വച്ച് നിർത്തിയെങ്കിലും വീണ്ടും ആവർത്തിച്ചിരിക്കുകയാണെന്ന് സിപിഎം വ്യക്തമാക്കി.

Read Also: കാറിനടുത്തെത്തി സിഗരറ്റ് നൽകിയില്ല: അംഗപരിമിതന്‍റെ സ്റ്റേഷനറിക്കട കാറിടിച്ച് തകർത്തതായി പരാതി

മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിനുനേരെ ഷൂസും, കരിങ്കല്ലും എറിയുന്ന തലത്തിൽ വരെ കോൺഗ്രസുകാരുടെ അക്രമം എത്തിയിരിക്കുകയാണ്. അതിന്റെ പ്രത്യാഘാതം എന്തെന്ന് തിരിച്ചറിഞ്ഞാണോ ഇതിനൊക്കെ പുറപ്പെട്ടിരിക്കുന്നത് എന്ന് നേതാക്കൾ ആലോചിക്കുന്നത് നല്ലതാണ്. എന്ത് അക്രമം ഉണ്ടായാലും സംയമനം പാലിച്ച് നവകേരള സദസ്സ് വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങളിൽ മുഴുകാനാണ് ഞങ്ങൾ നിരന്തരം പ്രവർത്തകരോട് ആവശ്യപ്പെട്ടുപോരുന്നത്.
കേരളത്തിലെ ജനങ്ങൾ മഹാഭൂരിപക്ഷം നൽകി തെരഞ്ഞെടുത്ത ഒരു സർക്കാരാണ് ഇത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇതുവരെ കാണാത്ത ജനകീയ പരിപാടിയുമായി ജനങ്ങളിലേക്ക് ചെല്ലുന്ന നവകേരള സദസ്സിന് സർക്കാരിന്റേയും, എൽഡിഎഫിന്റേയും പ്രതീക്ഷയ്ക്കുമപ്പുറം സ്വീകരണമാണ് ലഭിച്ചുവരുന്നത്. നിരവധി പ്രശ്നങ്ങളാണ് ജനങ്ങൾ അവതരിപ്പിക്കുന്നതും, പരിഹരിച്ചുപോരുന്നതും. കക്ഷി രാഷ്ട്രീയഭേദമന്യേ ജനങ്ങൾ നവകേരള സദസുകളിലെത്തുന്നതും ഈ സർക്കാരിലുള്ള വിശ്വാസം കൊണ്ടാണ്. അതിൽ വിറളിപൂണ്ട് കല്ലൂം ഷൂസുമായി ഇറങ്ങിയാൽ അതിനനുസരിച്ച് അക്രമങ്ങൾക്കൊരായ ജനകീയ പ്രതിഷേധം ഉയർന്നുവരുമെന്ന് സിപിഎം അറിയിച്ചു.

വി ഡി സതീശന്റേയും, കെ സുധാകരന്റേയും അറിവില്ലാതെ ഇത്തരത്തിൽ ഒരു അക്രമ പ്രവർത്തനത്തിലേക്ക് യൂത്ത് കോൺഗ്രസോ, കെഎസ്യുവോ നീങ്ങില്ലെന്ന് ഉറപ്പാണ്. കോൺഗ്രസ് നേതാക്കളുടെ പല പ്രസ്താവനകളും അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ആരും എതിർക്കുന്നില്ല. സർക്കാരിന് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണം. ഈ അക്രമ പ്രവർത്തനങ്ങളെ ജനാധിപത്യ സമൂഹം അപലപിക്കണം. അക്രമമാർഗം വെടിഞ്ഞ് ജനാധിപത്യ വഴിയിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.

Read Also: ആകർഷകമായ വിലക്കുറവിൽ മോട്ടോറോള ജി84! ഓഫർ ലഭിക്കുക ഈ ഒരു കളർ വേരിയന്റിന് മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button