Latest NewsKeralaNews

തലസ്ഥാനത്ത് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി: അഞ്ച് പേർക്ക് കുത്തേറ്റു, ഒരാളുടെ നില ​ഗുരുതരം

തിരുവനന്തപുരം: കടയ്ക്കാവൂർ വിളയിൽമൂലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേർക്ക് കുത്തേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് ചികിത്സയിലുളളത്. പ്രതികൾക്കായി കടയ്ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button