Latest NewsIndiaNewsCrime

കര്‍ണിസേനാ നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേഡിയെ കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

ഡല്‍ഹി: കര്‍ണിസേനാ നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേഡിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി പൊലീസും രാജസ്ഥാന്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിൽ, രോഹിത്ത് റാത്തോഡ്, നിതിന്‍ ഫുജി, ഉദ്ദം സിങ് എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായ രോഹിത്തും നിതിനും ഷൂട്ടര്‍മാരാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ശനിയാഴ്ച രാംവീര്‍ ജാട്ട് എന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. വെടിവെയ്ക്കാനായി ഒത്താശ ചെയതതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ഈ രാജ്യത്ത് ഇന്റര്‍നെറ്റും വൈദ്യുതിയും മണിക്കൂറുകളോളം തടസപ്പെട്ടതോടെ ജനജീവിതം സ്തംഭിച്ചു

ചൊവ്വാഴ്ചയാണ് സുഖ്ദേവ് കൊല്ലപ്പെട്ടത്. സിസിടിവി ക്യാമറയില്‍ നിന്ന് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സുരക്ഷാ ജീവനക്കാരനോട് അനുവാദം ചോദിച്ചാണ് അക്രമികള്‍ സുഖ്ദേവിനെ കാണാന്‍ വീടിനകത്തെത്തിയത്.

തുടര്‍ന്ന്, സുഖ്ദേവുമായി അക്രമികള്‍ പത്ത് മിനുറ്റോളം സമയം സംസാരിച്ചു. സംസാരത്തിനിടെ രണ്ടുപേര്‍ എഴുന്നേറ്റ് സുഖ്ദേവ് സിങ് ഗോഗമേഡിക്കുനേരെ വെടിവെച്ചു. അക്രമികള്‍ പലതവണ നിറയൊഴിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സുഖ്ദേവിനെ കൊലപ്പെടുത്തിയ പ്രതികളിൽ ഒരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

സംഭവസ്ഥലത്ത് നിന്നും പ്രതികളായ രോഹിത്തും നിതിനും രക്ഷപ്പെട്ടു. അധോലോക കുറ്റവാളികളായ ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്‌ണോയി എന്നിവരുടെ സംഘവുമായി ബന്ധമുള്ള രോഹിത് ഗൊദാര പിന്നീട് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button