വയനാട്: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. ഞായറാഴ്ച മൂന്നുമണിയോടെ നടന്ന സംഭവത്തിൽ, പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുൽത്താൻ ബത്തേരി സ്വദേശി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ചന്ദ്രമതിയുടെ ഭർത്താവ് ഉപേക്ഷിച്ചുപോയതാണ്. രണ്ടു മക്കളുണ്ട്. കൊലപാതകത്തിന്റെ കാരണങ്ങൾ അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Post Your Comments