KeralaLatest NewsNews

മലയാളി കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക പ്രശ്നമെന്ന് പൊലീസ്, റിസോര്‍ട്ടില്‍ എത്തിയത് എസ്.യുവിയില്‍

 

ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബം ആത്മഹത്യ ചെയ്തതിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലത്ത് ബിസിനസ് നടത്തുകയാണ് മരിച്ച വിനോദ് ബാബുസേനനെന്നും പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയില്‍ റിസോര്‍ട്ട് ജീവനക്കാര്‍ കണ്ടത്. വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ മകളെ കൊലപ്പെടുത്തിയ ശേഷമാകാം ഇരുവരും ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറയുന്നു.

Read Also: പ്രജീഷിനെ കടിച്ച് കൊന്നയിടത്ത് കടുവ ഇന്നുമെത്തി, കടുവയുടെ കാല്‍പ്പാടുകള്‍

വിനോദും ജിബിയും തൂങ്ങി നില്‍ക്കുന്ന നിലയിലും കുട്ടിയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ആറോടെ എസ്യുവിയിലാണ് കുടുംബം റിസോര്‍ട്ടിലെത്തിയത്. എത്തിയപാടെ കോട്ടേജില്‍ ചെക്ക് ഇന്‍ ചെയ്തു. കുറച്ചു നേരം വിശ്രമിച്ച ശേഷം റിസോര്‍ട്ടില്‍ ചുറ്റിനടക്കാന്‍ പുറപ്പെട്ടു. എത്തുമ്പോള്‍ കുടുംബം നല്ല സന്തോഷത്തിലായിരുന്നുവെന്ന് റിസോര്‍ട്ടിന്റെ മാനേജര്‍ ആനന്ദ് പറഞ്ഞു. അത്താഴം കഴിക്കുന്നതിന് മുമ്പ് കുടുംബം അടുത്തുള്ള ഒരു കടയിലേക്ക് പോയി. ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യാമെന്ന് വിനോദ് റിസോര്‍ട്ട് ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് ചെക്ക് ഔട്ട് ചെയ്യാത്തത് പരിശോധിക്കാന്‍ ജീവനക്കാര്‍ പോയി. വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. അരമണിക്കൂറിന് ശേഷം വീണ്ടും കുടുംബത്തെ വിളിക്കാനായി പോയി ഈ സമയം, കോട്ടേജിന് പുറത്ത് ചെരിപ്പുകള്‍ കിടക്കുന്നത് കണ്ടതോടെ സംശയമായി. ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button