Latest NewsIndia

‘എന്റെ മകനാണ് കണ്ണൻ’: ശ്രീകൃഷ്ണന് ടീ-ഷര്‍ട്ടും സ്മാര്‍ട്ട് വാച്ചും ധരിപ്പിച്ച് ആഹാരം വെച്ചുണ്ടാക്കി നൽകി ഭക്ത

ശ്രീകൃഷ്ണന്റെ അനുഗ്രഹത്തിനായി നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് വൃന്ദാവന്‍. ചിലര്‍ക്ക് കൃഷ്ണനോട് ഭക്തിയെന്നതിലുപരി ഒരു വൈകാരിക ബന്ധം അനുഭവപ്പെടാറുണ്ട്. അത്തരമൊരു കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശ്രീകൃഷ്ണനെ സ്വന്തം മകനായി കണ്ട് സ്‌നേഹിക്കുന്ന വൃന്ദാവന്‍ സ്വദേശിനിയാണ് വാര്‍ത്തകളിലിടം നേടിയിരിക്കുന്നത്. സന്ധ്യ മിശ്ര എന്നാണ് ഇവരുടെ പേര്.

വിവാഹത്തിന് ശേഷമാണ് സന്ധ്യ വൃന്ദാവനിലേക്ക് എത്തിയത്. മധ്യപ്രദേശിലെ സാത്‌നയിലാണ് സന്ധ്യ താമസിക്കുന്നത്.ആദ്യ നോട്ടത്തില്‍ തന്നെ ശ്രീകൃഷ്ണനോട് വല്ലാത്തൊരു അടുപ്പം തോന്നിയ സന്ധ്യ കൃഷ്ണനെ തന്റെ മകനായി സ്വീകരിക്കുകയായിരുന്നു. തനിക്ക് രണ്ട് മക്കളുണ്ടെങ്കിലും കൃഷ്ണനോടുള്ള തന്റെ പുത്രവാത്സല്യത്തിന് അളവില്ലെന്ന് സന്ധ്യ പറയുന്നു.

തന്റെ കൈയ്യിലുള്ള ശ്രീകൃഷ്ണ വിഗ്രഹത്തെ മകനായി കണക്കാക്കി പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ചാണ് സന്ധ്യ തന്റെ പുത്ര സ്‌നേഹം വെളിവാക്കുന്നത്. ‘പുലര്‍ച്ചെ കൃഷ്ണനെ എഴുന്നേല്‍പ്പിച്ച് കുളിപ്പിക്കും പ്രാതലിന് ചിലപ്പോള്‍ ചായ നല്‍കും അല്ലെങ്കില്‍ ഒരു ഗ്ലാസ്സ് പാലാണ് നല്‍കുക. കൃഷ്ണന് വേണ്ടി പ്രത്യേകം ഭക്ഷണമാണ് താന്‍ ഉണ്ടാക്കുന്നത്’ എന്നും സന്ധ്യ പറയുന്നു.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ആദ്യം നൽകുന്നത് കൃഷ്ണനാണെന്നും സന്ധ്യ പറയുന്നു. കൃഷ്ണന് നിവേദിച്ച ശേഷമുള്ള പ്രസാദമാണ് കുടുംബത്തിലെ മറ്റെല്ലാവരും കഴിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു. വളരെ സ്റ്റൈലിഷ് ആയുള്ള ടീ-ഷര്‍ട്ടാണ് സന്ധ്യ കൃഷ്ണ വിഗ്രഹത്തില്‍ ധരിപ്പിച്ചിരിക്കുന്നത്. പുതിയ വസ്ത്രം മാത്രമല്ല ഒരു സ്മാര്‍ട്ട്‌വാച്ചും സന്ധ്യ വിഗ്രഹത്തില്‍ ധരിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലെ താനൊരു കൃഷ്ണ ഭക്തയാണെന്നാണ് സന്ധ്യ പറയുന്നു. പിന്നീട് കൃഷ്ണനെ തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാക്കിയെന്നും അവര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button