Latest NewsNewsIndia

രാജ്യത്ത് വീണ്ടും 166 പുതിയ കോവിഡ് കേസുകൾ, ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിൽ

സമീപ കാലത്തെ പ്രതിദിന ശരാശരി കേസുകൾ ഏകദേശം 100 എണ്ണമാണ്

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 166 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി ഉയർന്നു. പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്നാണ്. കോവിഡ് കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സമീപ കാലത്തെ പ്രതിദിന ശരാശരി കേസുകൾ ഏകദേശം 100 എണ്ണമാണ്.

കോവിഡ് ആരംഭിച്ചതിനുശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ വർഷം ജൂലൈ 24-ാം തീയതിയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.44 കോടിയും, മരണസംഖ്യ 5,33,306 ഉം ആണ്. ഇന്ത്യയിലെ കോവിഡ് കേസുകളുടെ മരണ നിരക്ക് 1.19 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ്-19 വാക്സിൻ നൽകിയിട്ടുണ്ട്.

Also Read: കടുവയുടെ ആക്രമണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button