IdukkiLatest NewsKeralaNattuvarthaNews

ആനക്കൊമ്പുകളുമായി ആദിവാസി വയോധികനെ വനപാലകർ പിടികൂടി: രണ്ടു പേർ രക്ഷപെട്ടു‌

അടിമാലി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിൽ താമസിക്കുന്ന പുരുഷോത്തമ(64)നെയാണ് അറസ്റ്റ് ചെയ്തത്

അടിമാലി: കാട്ടാനയുടെ കൊമ്പുകളുമായി ആദിവാസി വയോധികനെ വനപാലകർ അറസ്റ്റ് ചെയ്തു. രണ്ടു പേർ രക്ഷപെട്ടു. അടിമാലി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിൽ താമസിക്കുന്ന പുരുഷോത്തമ(64)നെയാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ പുരുഷോത്തമന്റെ വീട്ടിൽ നിന്നുമാണ് ആന കൊമ്പുകൾ കണ്ടെത്തിയത്. ആനക്കൊമ്പുകൾക്ക് ഉദ്ദേശം ഒമ്പത് കിലോഗ്രാം തൂക്കം വരും. കൊമ്പുകൾ വിൽപന നടത്തുവാൻ ശ്രമം നടത്തുന്നതിനിടെയാണ് വനപാലകരുടെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തു.

Read Also : പുല്ല് അരിയാൻ പോയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം

മുഖ്യപ്രതികളായ ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ഉണ്ണി, ബാലൻ എന്നിവരാണ് വനപാലകരെ വെട്ടിച്ച് വനത്തിലേക്ക് രക്ഷപെട്ടത്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. രക്ഷപെട്ടവരാണ് പുരുഷോത്തമന് ആനക്കൊമ്പുകൾ നൽകിയതെന്നാണ് പുരുഷോത്തമന്റെ മൊഴി.

ആവറുകുട്ടി വനത്തിൽ നിന്നും വേട്ടയാടിയ കാട്ടാനയുടേതാണ് കൊമ്പുകളെന്നാണ് വനപാലകരുടെ നിഗമനം. ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണോ പിടിച്ചെടുത്തതെന്ന് രക്ഷപ്പെട്ടവരെ പിടികൂടിയാലേ വ്യക്തമാകൂ.

ദേവികുളം എ.സി.എഫ് ജോബ് ജെ. നേര്യാംപറമ്പിലിന്‍റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. റെയ്ഡിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജയിംസ്, ദേവികുളം റേഞ്ച് ഓഫീസർ പി.വി. ബെജി, വിജിലൻസ് റേഞ്ച് ഓഫീസർ ടി. രതീഷ് എന്നിവർ നേതൃത്വം നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button