KeralaLatest NewsNews

നവകേരള സദസിനിടെ ക്രൂരമര്‍ദ്ദനം, പിന്നാലെ പൊലീസ് കേസ്: ബ്രാഞ്ച് കമ്മിറ്റിയംഗം പാര്‍ട്ടി വിട്ടു

തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം റയീസിനാണ് ക്രൂരമര്‍ദ്ദനമേറ്റത്

കൊച്ചി: മറൈൻഡ്രൈവില്‍ നവകേരളസദസില്‍ പങ്കെടുക്കാനെത്തിയ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. തുടർന്ന് പാർട്ടിവിട്ട് പ്രവർത്തകൻ.

തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം റയീസിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. കൈയ്‌ക്കും തലയ്‌ക്കുമടക്കം റയീസിന് പരിക്കേറ്റിട്ടുണ്ട്. താൻ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിക്കാരനാണെന്ന് അറിയിച്ചിട്ടും മര്‍ദ്ദനമേറ്റെന്ന് റയീസ് പറഞ്ഞു. മര്‍ദ്ദനമേറ്റതിനാല്‍ പാര്‍ട്ടി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മര്‍ദ്ദനമേറ്റതിന് പിന്നാലെ സംഭവത്തില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി വിടുന്നതായി ഇദ്ദേഹം അറിയിച്ചു.

read also: ഭക്തജന തിരക്കിൽ ശബരിമല; മിനിറ്റില്‍ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നു, ക്യൂ നിൽക്കുന്നത് 8 മണിക്കൂറോളം!

ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് പരിപാടി നടക്കുന്നയിടത്ത് നിന്നും പുറത്തിറങ്ങിയ റയീസിനെ അഞ്ച് പേര്‍ തടയുകയും ഫോണ്‍ പരിശോധിച്ച ശേഷം വിടുകയും ചെയ്‌തു. പിന്നാലെ ഇതേസംഘം കൂട്ടമായെത്തി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സാരമായ പരിക്കുകളോടെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ റയീസ് ചികിത്സ തേടി.തന്നെ ആക്രമിച്ചത് 19 പേരോളം ഉണ്ടായിരുന്നതായും മുഖത്തടക്കം അടിയേറ്റെന്നും റയീസ് പറഞ്ഞു.
1

shortlink

Related Articles

Post Your Comments

Related Articles


Back to top button