തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന തെളിവ് കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 350 കോടി രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
പാര്‍ട്ടിയുടെ പണമിടപാടുകള്‍ മാത്രം കൈകാര്യം ചെയ്ത അഞ്ച് അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇഡിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകളിലൂടെ 50 ലക്ഷത്തില്‍ കുറയാത്ത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇഡി അറിയിച്ചു. എം.പി. രാജു, പി.ആര്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടി.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. രണ്ട് അക്കൗണ്ടുകളുടെ വിവരങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. അതേസമയം കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും.
Post Your Comments